1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kerala express, attack

കേരള എക്‌സ്‌പ്രസില്‍ കുടുംബത്തെ ആക്രമിച്ച് കവര്‍ച്ച

കേരള എക്‌സ്പ്രസ്
കേരള എക്സ്‌പ്രസില്‍ അക്രമിസംഘം കുടുംബത്തെ ആക്രമിച്ച് കവര്‍ച്ച നടത്തി. കല്ലമ്പലം സ്വദേശി മുഹമദ് നാസിമും കുടുംബവുമാണ് ആക്രമണത്തിനും കവര്‍ച്ചയ്ക്കും ഇരയായത്. ബാഗും മൂവായിരം രൂപയും മൊബൈല്‍ ഫോണുകളും അക്രമി സംഘം കൊണ്ടുപോയി.
 
തമിഴ്‌നാട്ടുകാരായ രണ്ടുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. നാസിമിന്റെ  ഭാര്യ ഹൈറുന്നീസ അക്രമിയില്‍ നിന്നും തലക്ക് അടിയേറ്റ് അബോധാവസ്ഥയിലായി. ഹൈറുനീസ സ്വകാര്യ ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്.
 
അക്രമികള്‍ ഏറ്റുമാനൂരില്‍ നിന്നാണ് ട്രെയിനില്‍ കയറിയതെന്ന് ആക്രമണത്തിന് ഇരയായ മുഹമദ് നിസാം പറഞ്ഞു. ഇവരുടെ കൈയില്‍ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല. ബലം പ്രയോഗിച്ച് ഹാന്‍ഡ് ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചപ്പോള്‍ മുഹമദ്ദും കുടുംബവും ചെറുത്തു. എന്നാല്‍ ഇവരുടെ മേല്‍ കായികമായി ആധിപത്ത്യം നേടിയ യുവാക്കള്‍ ഹൈറുനിസയുടെ തലക്കടിക്കുകയായിരുന്നു.
 
അതേസമയം, അക്രമം നടത്തിയ സംഘത്തിലെ രണ്ട് പേര്‍ പിടിയിലായി‍.
About Writer
JOYS JOY