അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 4538 പേർക്ക് കൊവിഡ്, 20 മരണം, പരിശോധിച്ചത് 36027 സാമ്പിളുകൾ
- ആശങ്കയുണർത്തുന്ന സാഹചര്യം: സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് ഐഎംഎ
- ഇന്ത്യയുടെ കൊവിഡ് വാക്സിൻ അടുത്തവർഷം ആദ്യം: കേന്ദ്ര ആരോഗ്യ മന്ത്രാലയം
- രാജ്യത്തെ ഏറ്റവും മികച്ച മലയോര ടൂറിസം കേന്ദ്രത്തിനുള്ള പുരസ്ക്കാരത്തില്‍ രണ്ടാം സ്ഥാനം മൂന്നാറിന്
- ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി: മുഖ്യമന്ത്രി
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെങ്കില്‍ ഇനിമുതല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രികടകളില് സാമൂഹ്യ അകലം പാലിച്ചില്ലായെങ്കില്‍ കടയുടമകള്‍ക്ക് എതിരെ നടപടിയുണ്ടാകും. കൂടാതെ വിവാഹത്തിന് 50ഉം, മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരും എന്ന തീരുമാനം കര്‍ശനമാക്കുമെന്നും നിലവിലുള്ള രോഗ പ്രതിരോധ സംവിധാനങ്ങള്‍ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ഗസറ്റഡ് റാങ്ക് ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തുമെന്നും അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 20 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3997 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം. ഇതില്‍ 249 പേരുടെ ഉറവിടം വ്യക്തമല്ല.