1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala colleges to open today

സംസ്ഥാനത്തെ കോളേജുകള്‍ ഇന്നുമുതല്‍ പൂര്‍ണമായും തുറക്കും

Kerala Colleges
സംസ്ഥാനത്തെ കോളേജുകള്‍ ഇന്നുമുതല്‍ പൂര്‍ണമായും തുറക്കും. ഒന്ന്, രണ്ട് വര്‍ഷ ഡിഗ്രിക്ലാസുകളും ഒന്നാം വര്‍ഷ പിജി ക്ലാസുകളുമാണ് ഇന്ന് തുടങ്ങുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്ലാസുകള്‍ തുടങ്ങുന്നത്. ഒന്നരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ക്ലാസുകള്‍ തുറക്കുന്നത്. അതേസമയം എഞ്ചിനിയറിങ് കോളേജുകളും തുറക്കും.
 
ഒക്ടോബര്‍ 18നായിരുന്നു കോളേജുകള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നത്. കാലാവസ്ഥ പ്രതികൂലമായതിനാലാണ് ഇത് നീട്ടിവച്ചത്. ഡിഗ്രി, പിജി, അവസാനവര്‍ഷ ക്ലാസുകള്‍ നേരത്തേ തുടങ്ങിയിരുന്നു.
അടുത്ത ലേഖനം
അങ്കമാലി കനാലില്‍ ദിവസങ്ങളോളം പഴക്കമുള്ള രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി