ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത: സംസ്ഥാനത്ത് ഇന്ന് 11ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (07:50 IST)
ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് 11ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. സംസ്ഥാനത്ത് അഞ്ചുദിവസത്തേക്ക് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. നാളെയാണ് തുലാവര്‍ഷം തുടങ്ങുന്നത്. ഇതിനോടനുബന്ധിച്ച് നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :