ആറുമാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് ഇന്ന് തിയേറ്ററുകള്‍ തുറക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (08:27 IST)
ആറുമാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് ഇന്ന് തിയേറ്ററുകള്‍ തുറക്കും. ഇന്നും നാളെയും തിയേറ്ററുകള്‍ അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങളാകും നടക്കുന്നത്. ബുധനാഴ്ച മുതലാകും സിനിമാ പ്രദര്‍ശനം നടക്കുന്നത്. അതേസമയം ജീവനക്കാരുടെ വാക്‌സിനേഷനും ഇതിനകം പൂര്‍ത്തിയാകുമെന്നാണ് അറിയച്ചിട്ടുള്ളത്.

തിയേറ്ററുകളില്‍ രണ്ടുഡോസ് വാക്‌സിനും എടുത്തവര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാകുകയുള്ളു. കൂടാതെ പകുതി സീറ്റിലേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളുവെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :