അനുബന്ധ വാര്‍ത്തകള്‍
- ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചില്ല, പത്തനംതിട്ടയിൽ പട്ടിക്കൂട്ടിൽ കയറി വീട്ടമ്മയുടെ പ്രതിഷേധം
- 450 പോലീസുകാർ വളഞ്ഞുനിൽക്കുമ്പോൾ വലിയ കീച്ചാണ് കീച്ചുന്നത്, കറുപ്പണിഞ്ഞ് പിസി ജോർജ്
- ഇഷ്ടവസ്ത്രം ധരിക്കുന്നതില്‍ നിന്ന് ആരെയും വിലക്കിയിട്ടില്ല, ആരെയും വഴിതടയുന്നില്ല: മുഖ്യമന്ത്രി
- നയന്‍താര-വിഘ്നേഷ് ശിവന് വിവാഹം: നയന്‍താരയുടെ അമ്മ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ട്?
- കേരളത്തില്‍ നിന്ന് അപൂര്‍വ നേട്ടവുമായി 'വിക്രം'; വാരിക്കൂട്ടിയത് എത്രയെന്നോ?
മുഖ്യമന്ത്രിയെ വളഞ്ഞിട്ടാക്രമിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്
സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുഖ്യമന്ത്രിയെ വളഞ്ഞിട്ടാക്രമിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സമരം കലാപമാക്കി മാറ്റരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വളഞ്ഞിട്ടാക്രമിക്കാന്‍ ശ്രമിച്ചാല്‍ അതിന് വഴങ്ങുന്ന ആളല്ല മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. കറുത്തമാസ്കിന് വിലക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സംസ്ഥാനത്ത് കറുത്ത മാസ്ക് ധരിക്കുന്നതിനും കറുത്ത വസ്ത്രം ധരിക്കുന്നതിനും തടസമില്ലെന്ന് പൊലീസ് മേധാവി അനില്‍ കാന്ത് പറഞ്ഞു. ഇത് സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരത്തേ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ അധികനേരം വഴിയില്‍ തടയില്ലെന്നും അദ്ദേഹം പറഞ്ഞു.