1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. conman arrested in kerala

പോലീസ് ചമഞ്ഞു കുഴൽപ്പണം തട്ടിയെടുത്ത കേസിൽ സൈനികൻ അറസ്റ്റിൽ

Pipe-Money
തേഞ്ഞിപ്പലം : പോലീസ് ചമഞ്ഞു കുഴൽപ്പണം തട്ടിയെടുത്ത കേസിൽ സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു. ചേലേമ്പ്ര സ്വദേശിയായ ബൈക്ക് യാത്രക്കാരനിൽ നിന്ന് 11.40 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇതുവരെയായി ഏഴു പേരാണ് അറസ്റ്റിലായത്.  
 
തൃശൂർ സ്വദേശിയും കോയമ്പത്തൂരിൽ താമസക്കാരനുമായ എ.ജെ.ജിൻസൺ എന്ന 37 കാരനായ സൈനികനെ ആഗ്രയിലെ ക്യാംപിൽ നിന്നാണ് തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തത്. ആഗ്ര പാരാ റെജിമെന്റിൽ നായിക് ആണ് അറസ്റ്റിലായത്.
 
2021 നവംബർ 30 നായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവം നടന്നു ഒരു മാസത്തിനുള്ളിൽ തന്നെ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. ചെമ്മാട് ആലിൻചുവട് സ്വദേശിക്കു കൈമാറാനാണ് കൊണ്ടുപോയ പണമായിരുന്നു കവർച്ച ചെയ്തത്.
 
ചേലേമ്പ്ര പൈങ്ങോട്ടൂർ സ്വദേശി കാലാത്ത് മുഹമ്മദ് കോയ ആണ് ഇതുമായി ബന്ധപ്പെട്ടു തേഞ്ഞിപ്പലം പോലീസിൽ പരാതി നൽകിയത്. കേസിൽ മുഖ്യ സൂത്രധാരനും സംഘത്തിലെ തലവനുമായ യുവാവ് അടക്കം 6 പേരെ മുമ്പ് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
മുഖ്യമന്ത്രിയെ വളഞ്ഞിട്ടാക്രമിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്