അനുബന്ധ വാര്‍ത്തകള്‍
- ശനിയാഴ്ച മുതൽ മഴ കനക്കും, 20ന് 14 ജില്ലകളിലും മുന്നറിയിപ്പ്
- സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത, ഇന്ന് ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്
- സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ യെല്ലോ അലർട്ട്, 17 വരെയും മഴ തുടരും
- ഇത്തവണ കാലവര്‍ഷം നേരത്തെ; ഇനി മഴക്കാലം !
- Summer Rain:വേനൽമഴ എല്ലാ ജില്ലകളിലേക്കും, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും
സംസ്ഥാനത്ത് ഇന്നലെ മുതല്‍ തുടരുന്ന ശക്തമായ മഴ ഇന്നും നാളെയും തുടരും. അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്നും നാളെയും കോട്ടയം,ഇടുക്കി,പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിതീവ്ര മഴ പെയ്യുമെന്നാണ് പ്രവചനം. തീവ്രമഴയ്ക്കുള്ള സാധ്യത ഉള്ളതിനാല്‍ തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,എറണാകുളം ജില്ലകളില്‍ ഈ രണ്ട് ദിവസവും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയില്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് രാത്രി എട്ട് മണിയോടെയാണ് റെഡ് അലര്‍ട്ടായി പുതുക്കിയത്. ഈ ജില്ലകളില്‍ മുന്നൊരുക്കങ്ങള്‍ നടത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. കണ്ണൂര്‍,കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളിലെ യെല്ലോ അലര്‍ട്ടാണ്.