1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Monsoon Kerala Rain Alert

ഇത്തവണ കാലവര്‍ഷം നേരത്തെ; ഇനി മഴക്കാലം !

വരും ദിവസങ്ങളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും മഴ ലഭിക്കും

Monsoon Kerala Rain Alert
ഇത്തവണ കാലവര്‍ഷം നേരത്തെ എത്തിയേക്കും. മെയ് 19 ഓടെ കാലവര്‍ഷം ആന്‍ഡമാനില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളിലാണ് കാലവര്‍ഷം ആദ്യമെത്തുക. സാധാരണയായി മെയ് 22 ഓടു കൂടിയാണ് ആന്‍ഡമാന്‍ ഉള്‍ക്കടലില്‍ കാലവര്‍ഷം ആരംഭിക്കാറുള്ളത്.
 
വരും ദിവസങ്ങളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും മഴ ലഭിക്കും. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5  മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം