ശനിയാഴ്ച മുതൽ മഴ കനക്കും, 20ന് 14 ജില്ലകളിലും മുന്നറിയിപ്പ്

അഭിറാം മനോഹർ| Last Modified വ്യാഴം, 16 മെയ് 2024 (14:31 IST)
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലായി വിവിധ ജില്ലകളില്‍ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസങ്ങളിലേക്കുള്ള മഴ മുന്നറിയിപ്പാണ് പുറത്തുവിട്ടിരിക്കുന്നത്. ഇത് പ്രകാരം ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മെയ് 20 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 20ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അതിതീവ്രമായ മഴയാണ് പ്രവചിച്ചിട്ടുള്ളത്.


മെയ് 20ന്‍ തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,കോട്ടയം,എറണാകുളം ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകും. മെയ് 20ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. മെയ് 18ന് പാലക്കാടും മലപ്പുറത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മെയ് 19ന് പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി ജില്ലകളിലും ശക്തമായ മഴയുണ്ടാകും.

വിവിധ ജില്ലകളില്‍ കേന്ദ്ര വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ ഇങ്ങനെ

ഓറഞ്ച് അലര്‍ട്ട്

18-05-2024 : പാലക്കാട്, മലപ്പുറം
19-05-2024 : പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി
20-05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

മഞ്ഞ അലര്‍ട്ട്

16 -05-2024 :
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍

17-05-2024 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്

18-05-2024 :തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട്

19-05-2024 :തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം

20-05-2024 :തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :