ആക്ഷേപിച്ചല്ല മൂച്ച് കാണിക്കേണ്ടത്; ചെന്നിത്തലയുടെ നിലപാട് മാന്യത: ഗണേഷ് കുമാര്‍
മാന്യന്മാരെ ആക്ഷേപിച്ചല്ല മൂച്ച് കാണിക്കേണ്ടതെന്ന് മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) നേതാവുമായ കെ ബി ഗണേഷ് കുമാര്‍. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എത്തിയപ്പോള്‍ എഴുന്നേല്‍ക്കാതിരുന്ന എ ഡി ജി പി ഋഷിരാജ് സിംഗിനെതിരെ ആയിരുന്നു ഗണേഷ്‌കുമാറിന്റെ രോഷം.
പാര്‍ട്ടിയോ വ്യക്തിയോ പ്രവര്‍ത്തനമോ അല്ല സ്ഥാനമാണ് പരിഗണിക്കേണ്ടത്. മന്ത്രി എത്തിയപ്പോള്‍ സല്യൂട്ട് ചെയ്യുന്നതിന് പുറം തിരിഞ്ഞത് വിവരക്കേടാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
അതേസമയം, ഇക്കാര്യത്തില്‍ തനിക്ക് പരാതിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞത് തികഞ്ഞ മാന്യതയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.