അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 10 പേരുടെ ഫലം നെഗറ്റീവ്
- അതിഥിതൊഴിലാളികളുമായി പത്തനംതിട്ടയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ ജാര്‍ഖണ്ഡിലേക്ക് പുറപ്പെട്ടു; യാത്രയായത് 506 പേര്
- ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- ഈ നക്ഷത്രക്കാർ സാഹസികർ, അറിയൂ !
- പ്രമുഖ കന്നഡ റിയാലിറ്റി ഷോ ജേതാവും മോഡലുമായ മെബിന മിഖായേൽ വാഹനാപകടത്തിൽ മരിച്ചു
കാസര്‍കോട് ജില്ലയില്‍ കാണപ്പെടുന്ന പത്മശാലി വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി
കാസര്‍കോട് ജില്ലയില്‍ കാണപ്പെടുന്ന പത്മശാലി വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവരെ ഒബിസി പട്ടികയില്‍ ശാലിയ, ചാലിയ വിഭാഗത്തോടൊപ്പമാണ് ഉള്പ്പെടുത്തിടുത്തിയത്. ഇതുസംബന്ധിച്ച് മന്ത്രിസഭാ യോഗം ഇന്ന് തീരുമാനമെടുത്തു.
കാഞ്ഞങ്ങാട്, മഞ്ചേശ്വരം താലൂക്കുകളില്‍ കൂടുതലായി കാണപ്പെടുന്ന ഈ വിഭാഗത്തിന്റെ പിന്നോക്കാവസ്ഥ സംബന്ധിച്ച് കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന് പരിശോധിച്ചിരുന്നു. ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കമ്മീഷന് ശുപാര്‍ശ ചെയ്യുകയുമുണ്ടായി. ഈ ശുപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഏകദേശം 400 കുടുംബങ്ങളിലായി 3500 ഓളം അംഗങ്ങള്‍ ഈ സമുദായ ത്തില്‍ ഉണ്ട്. ഇവര്‍ പരമ്പരാഗതമായി നെയ്ത്ത് തൊഴില്‍ ചെയ്തു ഉപജീവനം നടത്തുന്നവരാണ്.