അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പ്പന; ബെവ് ക്യൂ ആപ്പ് ഉച്ചമുതല്‍ ലഭ്യമാകും
- പ്രവാസികളിൽ നിന്ന് ക്വാറന്റൈൻ ഫീസ് ഈടാക്കുന്നത് ദുഃഖകരം: കേരള മോഡലിനോടുള്ള വഞ്ചനയെന്ന് ശശി തരൂർ
- ലോക്ക് ഡൗണ്‍ ഇളവുകളിലെ ദുരുപയോഗം: പാസിന്റെ മറവില്‍ തമിഴ് നാട്ടില്‍ നിന്നും തൊഴിലാളികളെ എത്തിക്കുന്നു; കനത്ത പിഴയും 28 ദിവസത്തെ ക്വാറന്റൈനുമെന്ന് മുഖ്യമന്ത്രി
- സഹോദരന് കിണറിനുള്ളില്‍ ശ്വാസം കിട്ടാതെ വലയുന്നത് കണ്ട് ജ്യേഷ്ഠനും ഇറങ്ങി; കിണറില്‍ വീണ പശുകുട്ടിയെ രക്ഷിക്കുന്നതിനിടെ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
- കെഎസ്ആര്‍ടി ബസുകളില്‍ ഉപയോഗിക്കാനുള്ള സാനിറ്റൈസര്‍ തീര്‍ന്നു തുടങ്ങി; ഉദ്യോഗസ്ഥര്‍ ആശങ്കയില്‍
ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിനെ തുടര്‍ന്ന് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.
ഒറ്റപ്പെട്ട ഇടങ്ങളില്‍ അടുത്ത 24 മണിക്കൂറില്‍ 115.5 എംഎം വരെ മഴ ലഭിക്കാമെന്ന് അറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്.അടുത്ത 5 ദിവസവും ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ 8 ജില്ലകളിലും ഞായറാഴ്ച്ച 9 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.