1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur local news

തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറുവയസികാരനെ ചവിട്ടിയ യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്തു

Kannur
തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറുവയസികാരനെ ചവിട്ടിയ യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതിയായ ശിഹ്ഷാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പൊന്യം പാലം സ്വദേശിയാണ് പ്രതി. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. 
 
സംഭവത്തില്‍ സ്വമേധയാ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. രാജസ്ഥാനി കുടുംബത്തിലെ ഗണേഷ് എന്ന കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. ഉത്സവങ്ങളില്‍ ബലൂണ്‍ വില്‍പനനടത്തുന്ന കുടുംബമാണ് ഗണേഷിന്റേത്.
അടുത്ത ലേഖനം
കൊല്ലത്ത് ലോറിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകളും മരിച്ചു