മലപ്പുറത്ത് 26കാരിയും രണ്ടുമക്കളും തൂങ്ങിമരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 3 നവം‌ബര്‍ 2022 (09:21 IST)
മലപ്പുറത്ത് 26കാരിയും രണ്ടുമക്കളും തൂങ്ങിമരിച്ച നിലയില്‍. ചെട്ടിയാന്‍ കിണര്‍ റഷീദ് അലിയുടെ ഭാര്യ 26കാരിയായ സഫ്‌വ, മക്കളായ നാലും ഒന്നും വയസുള്ള മര്‍സീഹ, മറിയം എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഭവം നടന്നത്. യുവതിയുടെ ഭര്‍ത്താവാണ് ഇക്കാര്യം ബന്ധുക്കളെ അറിയിച്ചത്. മൃതദേഹം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :