1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kannur, CPM, anthur nagarasabha

കണ്ണൂരില്‍ പത്തിടങ്ങളില്‍ സി പി എം സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ല

കണ്ണൂര്‍
നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോഴേക്കും കണ്ണൂര്‍ ജില്ലയിലെ പത്തിടങ്ങളില്‍ സി പി എം വിജയിച്ചു. കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭയിലെ പത്തു വാര്‍ഡുകളിലാണ് സി പി എം സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ലാത്തത്.
 
നഗരസഭ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥി പി കെ ശ്യാമളയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഉള്‍പ്പെടും. സി പി എം നേതാവ് എം വി ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യയാണ് പി കെ ശ്യാമള.
 
തദ്ദേശ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ പഞ്ചായത്ത്, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലേക്കായി ഒന്നരലക്ഷത്തോളം പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്.
 
About Writer
JOYS JOY