അനുബന്ധ വാര്‍ത്തകള്‍
- സെക്യൂരിറ്റി ജീവനക്കാര്‍ക്ക് തൊഴിലുടമ ഇരിപ്പിടം നല്‍കണം; നിര്‍ദ്ദേശം തൊഴിലുടമ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് മന്ത്രി വി ശിവന്‍കുട്ടി
- വാട്ട്സാപ്പ് കോളിലൂടെ പണം തട്ടിയ കേസിലെ മുഖ്യ പ്രതി ബംഗളൂരുവിൽ നിന്ന് പിടിയിലായി
- കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; 23കാരിയായ യുവതി അറസ്റ്റില്‍
- ട്രംപിന്റെ നടപടിക്ക് വീണ്ടും തിരിച്ചടി; പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് കോടതി
- കറിയില്‍ ഗ്രേവി കുറവായതിന് ഹോട്ടല്‍ ആക്രമിച്ചു; ആലപ്പുഴയില്‍ ഹോട്ടല്‍ ഉടമയ്ക്ക് ഗുരുതര പരിക്ക്
കെ.എസ്.യു പ്രവര്ത്തകന് കഞ്ചാവ് കേസില്‍ റിമാന്‍ഡില്‍; കോളേജില്‍ കച്ചവടം നടത്തിയിരുന്നതായി റിപ്പോര്‍ട്ട്
കോളേജ് യൂണിയന് സെക്രട്ടറിയും ഹരിപ്പാട് വെട്ടുവേണി സ്വദേശിയുമായ അഭിരാജ് ആര്., കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ആദിത്യന് കെ.സുനില്‍ എന്നിവരെയും നേരത്തെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു
കളമശ്ശേരി പോളിടെക്നിക് കോളേജിലെ ബോയ്സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ച കേസില്‍ കെ.എസ്.യു പ്രവര്ത്തകന് എം.ആകാശ് റിമാന്‍ഡില്‍. കൊല്ലം കുളത്തൂപ്പുഴ സ്വദേശിയാണ് 21 കാരനായ ആകാശ്. ഹോസ്റ്റലിലെ ജി2 മുറിയില്‍ നിന്ന് 1.909 കിലോ കഞ്ചാവാണ് പിടികൂടിയത്.
കോളേജിലെ പൂര്‍വ വിദ്യാര്‍ഥി ആഷിക്ക് അറസ്റ്റിലായിട്ടുണ്ട്. ആകാശിനു കഞ്ചാവ് എത്തിച്ചിരുന്നത് ആഷിക്കാണെന്നാണ് വിവരം. കോളേജിനു പുറത്തുള്ളവരാണ് കഞ്ചാവ് എത്തിച്ചതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പൂര്‍വ വിദ്യാര്‍ഥികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്.
കോളേജ് യൂണിയന് സെക്രട്ടറിയും ഹരിപ്പാട് വെട്ടുവേണി സ്വദേശിയുമായ അഭിരാജ് ആര്., കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ആദിത്യന് കെ.സുനില്‍ എന്നിവരെയും നേരത്തെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു. ഇവരുടെ മുറിയില്‍ നിന്ന് 9.7 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ആകാശ്, അഭിരാജ്, ആദിത്യന് എന്നിവര്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളാണ്.
കഞ്ചാവ് കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥികളെ കോളേജില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കളമശ്ശേരി പൊലീസും ഡാന്‍സാഫ് സംഘവും കോളേജ് ഹോസ്റ്റലില്‍ മിന്നല്‍ പരിശോധന നടത്തിയത്.