അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയുടെ ബസൂക്കയ്ക്കും മുന്നേ പിള്ളേർ സെറ്റ് എത്തും, ആലപ്പുഴ ജിംഖാന റിലീസ് തീയതി പുറത്ത്
- ആലപ്പുഴയില്‍ പഞ്ചായത്ത് ജീവനക്കാരിയും മകളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി
- പെരുന്തേനീച്ചകളുടെ ഭീഷണി: ഇടുക്കിയില്‍ മാറ്റിപ്പാര്‍പ്പിച്ചത് 40 കുടുംബങ്ങളെ
- ഗർഭപാത്രത്തിൽ സർജിക്കൽ മോപ് മറന്നുവെച്ച് ഡോക്ടർ; മൂന്ന് ലക്ഷം രൂപ പിഴ
- കാഞ്ഞങ്ങാട് വസ്ത്രവ്യാപാരശാലയിൽ വൻ തീപിടിത്തം; കട പൂർണമായും കത്തിനശിച്ചു
കറിയില്‍ ഗ്രേവി കുറവായതിന് ഹോട്ടല്‍ ആക്രമിച്ചു; ആലപ്പുഴയില്‍ ഹോട്ടല്‍ ഉടമയ്ക്ക് ഗുരുതര പരിക്ക്
പാഴ്സലില്‍ കുറഞ്ഞ ഗ്രേവി നല്‍കിയതിന് മൂന്നംഗ സംഘം ഹോട്ടല്‍ ആക്രമിച്ചു. ഉടമയും ബന്ധുക്കളും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. ആലപ്പുഴ താമരക്കുളം സ്വദേശി മുഹമ്മദ് ഉവൈസ് (37), ജ്യേഷ്ഠന് മുഹമ്മദ് നൗഷാദ് (43), ഭാര്യാമാതാവ് റെജില (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചട്ടുകം കൊണ്ട് അടിച്ചതിനെ തുടര്‍ന്ന് ഉവൈസിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇവരെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 5 മണിയോടെ സ്കൂട്ടറില്‍ എത്തിയ സംഘം പൊറോട്ട, ബീഫ് ഫ്രൈ, ഗ്രേവി എന്നിവ വാങ്ങിയിരുന്നു. 6:30 ഓടെ വീണ്ടും കടയില്‍ അതിക്രമിച്ചു കയറി പാഴ്സലില്‍ ഗ്രേവി കുറഞ്ഞെന്ന് പറഞ്ഞ് ആക്രമിക്കുകയായിരുന്നു. പ്രതികള്‍ക്കായി നൂറനാട് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.