1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kajol Devgn, Newdelhi, Instagram, Bollywood

അവള്‍ വളര്‍ന്നു സുന്ദരിയായി; അവള്‍ക്കൊപ്പമുള്ള ചിത്രവുമായി കാജോള്‍ ഇന്‍സ്റ്റഗ്രാമില്‍

അവള്‍ വളര്‍ന്നു സുന്ദരിയായി; അവള്‍ക്കൊപ്പമുള്ള ചിത്രവുമായി കാജോള്‍ ഇന്‍സ്റ്റഗ്രാമില്‍

കാജോള്‍ ദേവ്‌ഗണ്‍
ഇന്ത്യന്‍ സിനിമാലോകം അടക്കിവാണ താരങ്ങളുടെ പിന്നാലെയായിരുന്ന മാധ്യമങ്ങള്‍ ഇപ്പോള്‍ അവരുടെ മക്കള്‍ക്കു പിന്നാലെയാണ്. ഒരു കാലത്ത് ‘സെലിബ്രിറ്റി കിഡ്‌സി’ന്റെ കുട്ടിത്തം തുളുമ്പുന്ന ഫോട്ടോകള്‍ ആയിരുന്നു മാധ്യമങ്ങളെയും ആരാധകരെയും ഒരുപോലെ ആകര്‍ഷിച്ചത്. എന്നാല്‍, ഇന്ന് ആ കുട്ടീസുകളെല്ലാം വളര്‍ന്ന് വലുതായിരുന്നു. കൌമാരത്തിന്റെ പാതി കടന്ന താരപുത്രീ-പുത്രന്മാരാണ് ആരാധകരെ ഇപ്പോള്‍ ആകര്‍ഷിക്കുന്നത്.
 
അമിതാഭ് ബച്ചന്റെ കൊച്ചുമകള്‍ നവ്യ നവേലി നന്ദയുടെയും ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെയും ഒന്നിച്ചുള്ള ചിത്രവും എം എം എസും പുറത്തുവന്നത് നേരത്തെ വിവാദമായിരുന്നു. ഈ വിവാദം പയ്യെ തണുത്തു വരുന്നതിനിടയിലാണ് ബോളിവുഡിന്റെ പ്രിയതാരം കാജോള്‍ മകള്‍ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് ചിത്രം പങ്കു വെച്ചിരിക്കുന്നത്.
 
പൊതുവെ മക്കളെ മാധ്യമങ്ങള്‍ക്കും മുമ്പില്‍ നിന്നും ക്യാമറകള്‍ക്ക് മുമ്പില്‍ നിന്നും പരമാവധി മാറ്റി നിര്‍ത്തുന്നയാളാണ് കാജോള്‍. എന്നാല്‍, ഇതിന് വിപരീതമായാണ് ഇന്‍സ്റ്റഗ്രാമില്‍ മകള്‍ക്കൊപ്പമുള്ള ചിത്രം കാജോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 
About Writer
JOYS JOY
അടുത്ത ലേഖനം
ചൈന പോസിറ്റീവായി; നരേന്ദ്രമോദിയുടെ നയതന്ത്രം വിജയത്തിലേക്ക്!