അനുബന്ധ വാര്‍ത്തകള്‍
- കുടുംബ വഴക്ക്: അച്ഛനെ മകന് തലയ്ക്കടിച്ച് കൊലപ്പെടുത്തി
- വാഹനം കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതിന് തമിഴ്നാട്ടിൽ എസ്ഐയെ മിനിലോറി കയറ്റിക്കൊന്നു
- കുടുംബ വഴക്കിനിടെ യുവാവ് കുത്തേറ്റു മരിച്ചു
- റയില്‍വേ ട്രാക്കില്‍ മൃതദേഹം: കൊലപാതക കേസിലെ പ്രതി പിടിയില്‍
- അടുത്ത സൂര്യോദയത്തില്‍ മക്കള്‍ പുനര്‍ജനിക്കും; മന്ത്രവാദിയുടെ വാക്കുകേട്ട് അധ്യാപകരായ മാതാപിതാക്കള്‍ പെണ്മക്കളെ കൊന്നു
എഴുപതുകാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
കടയ്ക്കല്‍: ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികന്റെ ദുരൂഹ മരണം കൊലപാതകമെന്ന് തെളിഞ്ഞു. എഴുപതുകാരനായ കടയ്ക്കല്‍ പൊതിയാരുവിള ഇഞ്ചിമുക്ക് സ്വദേശി ഗോപാലനെ രണ്ട് ദിവസം മുമ്പാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മോഷ്ടാക്കള്‍ ആണ് ഇയാളെ കഴുത്തു ഞെരിച്ചു കൊന്നതെന്ന് പോലീസ് കണ്ടെത്തി. വ്യാപകമായ അന്വേഷണത്തില്‍ കൊലപാതകികളായ രണ്ട് പേരെ പോലീസ് അറസ്റ്ററ് ചെയ്തു. കഴുത്തിലും ഇരു കാലുകളുടെ മുട്ടിലും മുറിവേറ്റു വിവസ്ത്രനായാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗോപാലന് ധരിച്ചിരുന്ന ഒന്നര പവന് മാലയും കാണാനില്ലായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനിടെ പൊതിയാരുവിള സ്വദേശി രമേശന് എന്നയാള്‍ സ്വര്‍ണ്ണമാല വില്ക്കാന് കടകളിലെ ഒരു കടയില്‍ എത്തിയപ്പോഴാണ് സംശയം തോന്നി ഇയാളെ ചോദ്യം ചെയ്തതും കൊലപാതകത്തിന്റെ വിവരം അറിഞ്ഞതും. സ്ഥിരം മദ്യപാനിയായ രമേശനും കൂട്ടാളിയായ ജയന് എന്നയാളും ചേര്‍ന്നാണ് ഗോപാലന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊന്നത്.