അനുബന്ധ വാര്‍ത്തകള്‍
- അടുത്ത സൂര്യോദയത്തില്‍ മക്കള്‍ പുനര്‍ജനിക്കും; മന്ത്രവാദിയുടെ വാക്കുകേട്ട് അധ്യാപകരായ മാതാപിതാക്കള്‍ പെണ്മക്കളെ കൊന്നു
- ഉറങ്ങിക്കിടന്നയാളെ മരത്തിൽ കെട്ടിയിട്ട് ജീവനോടെ തീ കൊളുത്തി; ക്രൂരമായ കൊലപാതകം
- കഴുത്തിൽ കയർ കെട്ടിയുള്ള ലൈംഗിക ബന്ധത്തിനിടെ യുവാവ് മരിച്ചു; യുവതിയ്ക്കെതിരെ കൊലപാതകക്കുറ്റം
- യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച നാല് പേര് അറസ്റ്റില്‍
- കാസര്‍കോട് ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
റയില്‍വേ ട്രാക്കില്‍ മൃതദേഹം: കൊലപാതക കേസിലെ പ്രതി പിടിയില്‍
കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചി പുല്ലേപ്പടിയിലെ റയില്‍വേ ട്രാക്കില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ടു പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് മോഷണ മുതല്‍ പങ്കുവയ്ക്കുന്നതിനെ ചൊല്ലി നടത്തിയ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്ന് കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ടു പ്രധാന പ്രതിയായ മണാശേരി സ്വാദേശി ബിനോയിയെ പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ സുഹൃത്തായ മണാശേരി ജോബിയാണ് കോല ചെയ്യപ്പെട്ടത്. ബിനോയിയെ മൃതദേഹം കത്തിച്ചുകളയാന്‍ സഹായിച്ച മറ്റു മൂന്നു പേര് കൂടി പോലീസ് പിടിയിലായി.
കൊച്ചിയില്‍ പുതുവര്‍ഷ ദിനം നടന്ന കവര്‍ച്ചയില്‍ പ്രതികളാണ് ബിനോയി, ജോബി എന്നിവര്‍. കൊച്ചി എളമക്കരയിലെ വീട് കുത്തിത്തുറന്ന് ഇവര്‍ 37 പവന് സ്വര്‍ണ്ണം ഒന്നര ലക്ഷം രൂപ എന്നിവ കവര്‍ന്നിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ റയില്‍വേ ട്രാക്കില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത് നാട്ടുകാരാണ്. ഇതിനടുത്ത് തന്നെ മണ്ണെണ്ണ കുപ്പിയും കത്തിക്കാന്‍ ഉപയോഗിച്ച ലൈറ്ററും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്.
അടുത്ത ലേഖനം