1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Murder Oravampuram Pandikkad

കുടുംബ വഴക്കിനിടെ യുവാവ് കുത്തേറ്റു മരിച്ചു

Murder
നിലമ്പൂര്‍: നിലമ്പൂരില്‍ കുടുംബ വഴക്കിനിടെ യുവാവ് കുത്തേറ്റു മരിച്ചു. നിലമ്പൂരിലെ പാണ്ടിക്കാട്ടിനടുത്ത് ഒറവംപുറത്ത് ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീര്‍ എന്ന ഇരുപത്താറുകാരനാണ് കുത്തേറ്റു മരിച്ചത്.
 
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണിയോടെ ബന്ധുക്കള്‍ തമ്മിലുള്ള വാക്കു തര്‍ക്കത്തിനിടെയാണ് മുഹമ്മദ് സമീറിന് കുത്തേറ്റത്. സമീറിനെ ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മരിച്ചു.
 
ഒറവംപുറാം അങ്ങാടിയില്‍ രണ്ട് കൂട്ടര്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ ബന്ധുവായ ഉമ്മറിനെ മറ്റൊരാള്‍ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് സമീറിന് കുത്തേറ്റത്. പക്ഷെ ഇത് രാഷ്ട്രീയ സംഘര്‍ഷമാണെന്നും ഇതില്‍ സി.പി.എമ്മാണ് പിന്നിലെന്നും മുസ്ലിം ലീഗ് നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ സി.പി.എം ഇത് കുടുംബ പ്രശ്‌നമായാണ് കണക്കാക്കുന്നത്.  
അടുത്ത ലേഖനം
തിരെഞ്ഞെടുപ്പ് കൊവിഡ് വ്യാപനം കൂട്ടി, രോഗവ്യാപനം നിയന്ത്രിക്കാൻ ശക്തമായ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി