1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. k muraleedharan , bjp , congress , cpm , election

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി വെല്ലുവിളിയാകും: കെ മുരളീധരന്‍

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എല്‍ഡിഎഫിനേക്കാള്‍ വെല്ലുവിളിയാകുക ബിജെപിയായിരിക്കുമെന്ന് കെ മുരളീധരന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് ജാഗ്രത പുലര്‍ത്തണം. ഏതു കുറ്റിച്ചൂലിനേയും നിര്‍ത്തിയാല്‍ ജയിക്കുമെന്ന കാലം പോയെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെ കുറ്റം പറയുന്നു എന്ന രീതിയില്‍ സിപിഎം ബിജെപിയെ സഹായിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ബിജെപി വെല്ലുവിളിയാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും കെ മുരളീധരന്ന്‍ പറഞ്ഞു.