1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Joy Amayizhanjan canal Death

കോര്‍പറേഷന്റെ ശുപാര്‍ശയ്ക്ക് അനുമതി നല്‍കി സര്‍ക്കാര്‍; ആമയിഴഞ്ചാന്‍ തോട്ടിലെ ശുചീകരണത്തിനിടെ മരണപ്പെട്ട ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നല്‍കും

മൃതദേഹം കണ്ടെത്തി
ആമയിഴഞ്ചാന്‍ തോട്ടിലെ ശുചീകരണത്തിനിടെ മരണപ്പെട്ട ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നല്‍കുന്നതിന് കോര്‍പറേഷന്‍ നല്‍കിയ ശുപാര്‍ശയ്ക്ക് അനുമതി നല്‍കി സര്‍ക്കാര്‍. ഇതിനായി മൂന്ന് സെന്റില്‍ കുറയാത്ത സ്ഥലം ജില്ലാ പഞ്ചായത്ത് കണ്ടെത്തണം. സബ്സിഡി വ്യവസ്ഥകള്‍ക്ക് വിധേയമായി കോര്‍പറേഷന്‍ ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നല്‍കും.
 
ജൂലൈ 13 ന് രാവിലെയാണ് ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയ ജോയിയെ കാണാതായത്. ജോയിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പത്ത് ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
കുഞ്ഞിമംഗലത്ത് 14 പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു