സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 19 ജൂലൈ 2024 (20:31 IST)
ജോയിയുടെ കുടുംബത്തിന് 10ലക്ഷം രൂപ കൈമാറി സംസ്ഥാന സര്‍ക്കാര്‍. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് തുക ജോയിയുടെ കുടുംബത്തിന് കൈമാറിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക നല്‍കിയത്. മന്ത്രി വി ശിവന്‍കുട്ടിക്കൊപ്പം എംഎല്‍എമാരായ വി ജോയി, സികെ ഹരീന്ദ്രന്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് എന്നിവരും ധനസഹായം കൈമാറാന്‍ എത്തിയിരുന്നു. അതേസമയം റെയില്‍വേ ഇതുവരെയും ധനസഹായമൊന്നും പ്രഖ്യാപിച്ചിട്ടില്ല.
ശശി തരൂര്‍ ഫേസ്ബുക്കിലൂടെ ജീവിക്കുന്നയാളാണെന്ന് മന്ത്രി വി ശിവന്‍കുട്ടി ധനസഹായം കൈമാറിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ജോയിയെ കാണാതായപ്പോഴും കണ്ടെത്തിയപ്പോഴും ഫേസ്ബുക്കില്‍ രണ്ടുപോസ്റ്റിട്ടു എന്നാണ് തിരുവനന്തപുരം എംപി ശശി തരൂര്‍ പറയുന്നത്. ഒരു എംപിക്ക് ഇതില്‍ കൂടുതല്‍ എന്തുചെയ്യാനാകുമെന്നാണ് ശശി തരൂര്‍ ചോദിക്കുന്നത്. തിരച്ചിലിന്റെ സമയത്ത് സ്ഥലം സന്ദര്‍ശിക്കാനോ കണ്ടുകിട്ടിയ ശേഷം ജോയിയുടെ വീട് സന്ദര്‍ശിക്കാനോ എംപി തയ്യാറായില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.