1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pothis swarna mahal closed

ആമയിഴഞ്ചാന്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ പോത്തീസ് സ്വര്‍ണ്ണമഹല്‍ പൂട്ടിച്ച് നഗരസഭ

Pothis Swarna Mahal
ആമയിഴഞ്ചാന്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ പോത്തീസ് സ്വര്‍ണ്ണമഹല്‍ പൂട്ടിച്ച് നഗരസഭ. ഈ സ്ഥാപനത്തില്‍ നിന്ന് കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കുന്നതിന്റെ ദൃശ്യങ്ങള്‍ നഗരസഭയ്ക്ക് ഇന്നലെ ലഭിച്ചിരുന്നു. തുടര്‍ന്നാണ് നടപടി. ആമയിഴഞ്ചാന്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി വിട്ടു, ലൈസന്‍സില്ലാതെ സ്ഥാപനം പ്രവര്‍ത്തിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൂട്ടിച്ചത്.  
 
നേരത്തേ ആമയിഴഞ്ചാന്‍ തോട്ടില്‍ തൊഴിലാളി വീണ് മരിച്ചതിന് പിന്നാലെ വലിയ വിവാദങ്ങള്‍ ഉണ്ടായിരുന്നു. റെയില്‍വേയും തിരുവനന്തപുരം കോര്‍പ്പറേഷനും ജില്ലാ കളക്ടറും റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
നിപ: സമ്പര്‍ക്ക പട്ടികയില്‍ 330 പേര്‍, 101 പേര്‍ ഹൈ റിസ്‌ക് കാറ്റഗറി