സിആര്‍ രവിചന്ദ്രന്‍|
Last Updated:
ചൊവ്വ, 20 ഓഗസ്റ്റ് 2024 (21:02 IST)
കുഞ്ഞിമംഗലത്ത് 14 പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. വയോധികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റവരെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം പരിയാരത്തെ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു രാവിലെ ആറരയോടെയാണ് കുറുക്കന്‍ ഇവരെ ആക്രമിച്ചത്. മുന്നിലുണ്ടായിരുന്ന എല്ലാവരെയും കുറുക്കന്‍ കടിക്കുകയായിരുന്നു. വീടിന് പുറത്തിറങ്ങിയവര്‍ക്കും പ്രഭാത സവാരിക്കായി പോയവര്‍ക്കുമാണ് കടിയേറ്റത്.
അതേസമയം കുറുക്കനെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് വനംവകുപ്പ് അധികൃതരും പരിശോധന നടത്തി. കുഞ്ഞിമംഗലം മൂശാരിക്കൊവ്വല്‍, കുതിരുമ്മല്‍, മാട്ടുമ്മല്‍ കളരി, വണ്ണച്ചാല്‍ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് കടിയേറ്റത്.