1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vettukathi Joy Murder News

തിരുവനന്തപുരത്ത് കുപ്രസിദ്ധ ഗുണ്ടാ നേതാവ് വെട്ടുകത്തി ജോയ് കൊല്ലപ്പെട്ടു; വെട്ടേറ്റ് റോഡില്‍ കിടന്നത് അരമണിക്കൂറിലേറെ നേരം

Joy
Joy
തിരുവനന്തപുരത്ത് കുപ്രസിദ്ധ ഗുണ്ടാ നേതാവ് വെട്ടുകത്തി ജോയ് കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ ശ്രീകാര്യം പൗഡികോണത്ത് വച്ചാണ് സംഭവം നടന്നത്. ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന ജോയിയെ കാറിലെത്തിയ മൂന്നാംഗ സംഘം വെട്ടുകയായിരുന്നു. 42കാരനായ ജോയി വെട്ടേറ്റ് അരമണിക്കൂറിലധികം റോഡില്‍ കിടക്കുകയും പിന്നീട് പോലീസ് എത്തി മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവേശിപ്പിക്കുകയുമായിരുന്നു.
 
രണ്ടു ദിവസം മുമ്പാണ് കാപ്പാ കേസില്‍ ജയില്‍വാസം കഴിഞ്ഞ് ജോലി പുറത്തിറങ്ങിയത് വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു ജോയ് ആക്രമിച്ച പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ല ജോയിയുടെ കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
അടുത്ത ലേഖനം
ഗസയില്‍ വീണ്ടും കൂട്ടക്കുരുതി: സ്‌കൂളിനുനേരെ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു