1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Janayugam Attacks Governor Arif Muhammad Khan

അധികാര ഭിക്ഷയാചിച്ച് ഓടിയലഞ്ഞ വ്യക്തി: ഗർവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഐ മുഖപത്രം

വാർത്തകൾ
തിരുവനന്തപുരം: കേരള ഗവർണർ അരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായ ഭാഷയിൽ വിമർഷിച്ച് ഐപിഐ മുഖപത്രമായ ജനയുഗം. ആരിഫ് മുഹമ്മദ് ഖാൻ കോൺഗ്രസിന്റെ അടക്കം ഒട്ടനവധി പാർട്ടികളുടെ ഇടനാഴികളിൽ അധികാര ഭിക്ഷയാചിച്ച് അലഞ്ഞിട്ടുള്ളയാളാണ് എന്നും. കേരളത്തിൽ ആരിഫ് മുഹമ്മദ് ഖാനെ ഗവർണറായി നിയമിച്ചത് സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കുന്നതിനാണ് എന്നും ജനയുഗം വിമർശനം ഉന്നയിയ്ക്കുന്നു.
 
'ജനാധിപത്യത്തെ പച്ചയായി അവഹേളിച്ച്, ഭരണഘടന വിരുദ്ധമായി നിയമസഭയിൽ പാസാക്കിയ ഒരു നിയമത്തെ എതിർക്കാനും, അതിനെതിരെ പ്രതികരിയ്ക്കാനും ജനാധിപത്യ ഭരണസംവിധാനത്തിൽ ജനങ്ങൾക്ക് അധികാരമുണ്ട്. ജനങ്ങളുടെ വികാരം ഭരണപ്രതിപക്ഷ ഭേതമന്യേ നിയമസഭയിൽ പ്രമേയമായി അവതരിപ്പിയ്ക്കാനായിരുന്നു സർക്കാരിന്റെ ഉദ്ദേശം. ഇതിനായി ഡിസംബർ 23ന് ഒരു മണിക്കൂർ സഭ ചേരാനുള്ള അനുമതിയ്ക്കായി 21ന് ചേർന്ന മന്ത്രിസഭായോഗം ഗവർണറോട് ശുപാർശ ചെയ്തു.
 
എന്നാൽ ഗവർണർ ഇത് അംഗീകരിച്ചില്ല. സഭാ സമ്മേളനം വിളിയ്ക്കാനുള്ള അധികാരം ഗവർണറിൽ നിക്ഷിപ്തമാണെങ്കിലും ആ പദവിയിലിരിയ്ക്കുന്ന ആൾ പ്രവർത്തിയ്ക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ഉപദേശമനുസരിച്ചാണ്. മന്ത്രിസഭയോട് നിയമസഭാ അംഗങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്നതുപോലെ പ്രത്യേക സാഹചര്യങ്ങളിൽ മത്രമാണ് ഗവർണർക്ക് വിവേചനാധികാരം പ്രയോഗിയ്ക്കാനാവുക. അത്തരം സാഹചര്യങ്ങൾ ഒന്നും കേരളത്തിൽ ഇല്ല എന്നിരിയ്ക്കെ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ലാത്ത മന്ത്രിസഭയുടെ ശുപാർശയ്ക്ക് അനുസരിച്ച് നിയമസഭ വിളിച്ചുചേർക്കുക എന്നതാണ് ഗവർണറുടെ ജോലി'     
About Writer
വെബ്ദുനിയ ലേഖകൻ
അടുത്ത ലേഖനം
24 മണിക്കൂറിനിടെ 23,068 പേർക്ക് രോഗബാധ, രാജ്യത്ത് കൊവിഡ് ബാധിതർ 1,01,46,846