ആത്മവിശ്വാസം പകർന്ന് കോഹ്‌ലി മടങ്ങി, ഇനിയെല്ലാം രഹാനെയുടെ കയ്യിൽ; ടീമിൽ ഈ മാറ്റങ്ങൾ പ്രതീക്ഷിയ്ക്കാം !

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 23 ഡിസം‌ബര്‍ 2020 (12:13 IST)
അഡ്‌ലെയ്ഡ്: ഒന്നാം ടെസ്റ്റിലെ ദയനീയ തോലിവിയുടെ ആഘാതത്തിൽനിന്നും മറികടക്കാൻ ഇന്ത്യൻ താരങ്ങൾ ആത്മവിശ്വാസം പകർന്ന് വിരാട് കോഹ്‌ലി മടങ്ങി. ടെസ്റ്റ് പരമ്പരയിലെ ഇനിയുള്ള മത്സരങ്ങളിൽ അജിങ്ക്യ രഹാനെയാണ് ഇന്ത്യൻ ടീമിനെ നയിയ്ക്കുക. ആദ്യ മത്സരത്തിൽ വമ്പൻ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് ആത്മവിശ്വാസം തിരികെപ്പിടിയ്ക്കാൻ രണ്ടാം ടെസ്റ്റിൽ വിജയം അനിവാര്യമാണ്.

'ആദ്യ ടെസ്റ്റിലെ പരാജയം കാര്യമാക്കേണ്ട. ഇനിയുള്ള മത്സരങ്ങളിൽ ഇന്ത്യ ശക്തമാായി തിർച്ചുവരും' എന്ന് ടീം അംഗങ്ങൾക്ക് ആത്മവിശ്വാം നൽകിയാണ് രാഹാനെയ്ക്ക് നായകസ്ഥാനം കൈമാറീ കോഹ്‌ലി മടങ്ങിയത്. നിരവധി മാറ്റങ്ങളോടെയായിരിയ്ക്കും അടുത്ത മത്സരത്തിൽ ഇന്ത്യൻ ടീം ഇറങ്ങുക. കോഹ്‌ലിയ്ക്ക് പകരം കെഎൽ രാഹുലായിരിയ്ക്കും ടെസ്റ്റ് ടീമിൽ ഇടംപിടിയ്ക്കുക. പൃഥ്വി ഷാ പുറത്തിരിയ്ക്കുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. ശുഭ്മാൻ ഗിൽ ടീമിൽ ഇടം നേടിയേക്കും.

ശുഭ്മാൻ ഗിൽ ആയിരിയ്ക്കും ഓപ്പൺ ചെയ്യുക, കെ എൽ രാഹുൽ നാലാമനായി ഇറങ്ങാനാണ് സാധ്യധ. രോഹിത് ശർമ്മയ്ക്ക് മൂന്നാം ടെസ്റ്റ് മുതൽ മാത്രമേ കളിയ്ക്കാനാകു. വൃദ്ധിമാൻ സാഹയ്ക്ക് പകരം ഋഷഭ് പന്ത് വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ സ്ഥാനത്തേയ്ക്ക് എത്താനും സാധ്യതയുണ്ട്. പരിക്കേറ്റ് ടീമിൽനിന്നും പുറത്തായ മുഹമ്മദ് ഷമിയ്ക്ക് പകരം, മുഹമ്മദ് സിറാജോ, നവ്‌ദീപ് സെയ്നിയോ ആയിരിയ്ക്കും പ്ലെയിങ് ഇലവനിൽ ഇടം‌പിടിയ്കുക. നെറ്റ്സ് ബൗളറായി നടരാജൻ ഓസ്ട്രേലിയയിൽ തുടരുന്നുണ്ട് എങ്കിലും ടീമിൽ എത്തിയേക്കില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :