1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Jacob thomas news

വിജിലന്‍‌സ് ഡയറക്‍ടര്‍ സ്ഥാനത്തു നിന്നും ജേക്കബ് തോമസ് പുറത്തേക്ക്; പ്രശ്‌നങ്ങള്‍ ചെറുതല്ല

പ്രശ്‌നങ്ങള്‍ ചെറുതല്ല; ജേക്കബ് തോമസ് പുറത്തേക്ക്

Jacob thomas
വിജിലന്‍‌സ് ഡയറക്‍ടര്‍ സ്ഥാനത്തു നിന്നും ജേക്കബ് തോമസിനെ നീക്കിയേക്കും. സിപിഎമ്മിലും ഉദ്യോഗസ്ഥതലത്തിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളോട് എതിര്‍പ്പ് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് മാന്യമായ പുതിയൊരു തസ്‌തിക നല്‍കി അദ്ദേഹത്തെ മാറ്റുക.

ഹൈക്കോടതി വിജിലന്‍സിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കൊപ്പം ഐഎഎസ് ഉദ്യോഗസ്ഥര്‍ ശീതയുദ്ധം തുടരുന്നതുമാണ് ജേക്കബ് തോമസിനെ നീക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.

ജേക്കബ് തോമസിനൊപ്പം മറ്റുചില ഐഎസ്എസ്, ഐപിഎസ് ഓഫീസര്‍മാര്‍ക്കും മാറ്റമുണ്ടായേക്കുമെന്നുമാണ് റിപ്പോര്‍ട്ട്.  അതേസമയം, ജേക്കബ് തോമസിനെ നീക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം സ്വീകരിച്ചോ എന്ന് വ്യക്തമായിട്ടില്ല.
About Writer
jibin
അടുത്ത ലേഖനം
മിഷേലുമായി പതിവായി ഫോണില്‍ സംസാരിച്ചു, മരണത്തിന് മുമ്പുള്ള ദിവസങ്ങളില്‍ നൂറോളം മെസേജുകള്‍ ഡിലീറ്റ് ചെയ്‌തു; അന്വേഷണ സംഘത്തെ വലച്ച് ക്രോണിന്‍