ലൂസിഫറിന് മോളിലോ ഗോഡ് ഫാദർ: ആദ്യദിനത്തിൽ ചിരഞ്ജീവി ചിത്രം നേടിയ കളക്ഷൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2022 (12:54 IST)
തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ചിരഞ്ജീവിയുടെ ഗോഡ് ഫാദർ. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ ലൂസിഫറിൻ്റെ തെലുങ്ക് റീമേയ്ക്കാണ് ചിത്രം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന് വലിയ പ്രതികരണമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്.

38 കോടിയാണ് ആദ്യദിനത്തിൽ കളക്ട് ചെയ്തിരിക്കുന്നത്. ട്രേഡ് അനലിസ്റ്റാായ രമേശ് ബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിലും സമാനമായ കളക്ഷൻ തന്നെ ചിത്രം നേടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം കേരളത്തിൽ മിക്സഡ് അഭിപ്രായമാണ് ചിത്രത്തിനുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :