കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (17:29 IST)
2020 ഒക്ടോബര്‍ 22 നാണ് മേഘ്‌ന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണത്തിന്റെ വേദനയില്‍ നിന്നും കരകയറിയത് മകന്റെ വരവോടെയായിരുന്നു. മകന്‍ രണ്ടാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ അവന്‍ ഏട്ടനായ സന്തോഷത്തിലാണ് നടി.
മകന് കൂട്ടായി കുഞ്ഞനുജത്തി പിറന്ന സന്തോഷ വാര്‍ത്ത മേഘ്‌ന തന്നെയാണ് അറിയിച്ചത്. ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അനുജന്‍ ധ്രുവ് സര്‍ജയും ഭാര്യ പ്രേരണ ശങ്കറിനും പെണ്‍കുഞ്ഞ് ജനിച്ച വിവരം നടി ലോകത്തെ അറിയിച്ചു.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ധ്രുവ് സര്‍ജ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.