'ആകാശദൂതിനു ശേഷം കരഞ്ഞു കണ്ടുത്തീര്‍ത്ത സിനിമ'; '777 ചാര്‍ലി' കണ്ട് നടി അശ്വതി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (09:05 IST)
രക്ഷിത് ഷെട്ടി നായകനായെത്തിയ '777 ചാര്‍ലി' ജൂണ്‍ 10നാണ് പ്രദര്‍ശനത്തിന് എത്തിയത്. റിലീസ് ചെയ്ത് ചിത്രം 100 ദിവസങ്ങള്‍ പിന്നിട്ട സിനിമയുടെ മുഴുവന്‍ പതിപ്പുകളും ഈയടുത്താണ് ഒ.ടി.ടിയില്‍ റിലീസ് ആയത്.ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശനത്തിന് എത്തിയതോടെ കൂടുതല്‍ ആളുകള്‍ സിനിമ കണ്ടു എന്ന് തോന്നുന്നു.

ആകാശദൂതിനു ശേഷം കരഞ്ഞു കരഞ്ഞു കണ്ടുത്തീര്‍ത്ത സിനിമയാണ് '777 ചാര്‍ലി'യെന്ന് നടി അശ്വതി.ലാഭവിഹിതത്തിന്റെ 10 ശതമാനം സഹപ്രവര്‍ത്തകര്‍ക്കും 5 ശതമാനം പട്ടികളുടേയു മറ്റ് മൃഗങ്ങളുടേയും സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയ്ക്കും രക്ഷിത് ഷെട്ടി നല്‍കുമെന്ന് പറഞ്ഞിരുന്നു. അഞ്ചു വര്‍ഷത്തോളം ചാര്‍ളി എന്ന സിനിമ ചെയ്യുവാനായി സംവിധായകന്‍ കിരണ്‍രാജ് കഠിന പ്രയത്‌നത്തില്‍ ആയിരുന്നു. കാസര്‍കോട് സ്വദേശിയായ അദ്ദേഹം ഒന്നരവര്‍ഷം സമയമെടുത്താണ് തിരക്കഥ പൂര്‍ത്തിയാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :