അനുബന്ധ വാര്‍ത്തകള്‍
- വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു; അംഗീകരിക്കാന്‍ പറ്റാത്ത നടപടിയെന്ന് വിസ്മയയുടെ പിതാവ്
- മദ്യപാനം കൊണ്ടല്ല കലാഭവൻ മണി മരിച്ചതെന്ന് നടൻ കിരൺ രാജ്
- അല്ലുവിനെ പൂട്ടുമെന്ന വാശിയിൽ തെലങ്കാന സർക്കാർ, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി ചിരഞ്ജീവിയും അല്ലു അരവിന്ദും
- ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി
- രാം ചരണിനെ മറികടന്ന് അല്ലു അർജുന്റെ വളർച്ച, പണി കൊടുത്തത് സ്വന്തം കുടുംബം?
വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയ്യാറാണെന്ന് ഇറാന്
വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയ്യാറാണെന്ന് ഇറാന്. ഇന്ത്യാ സന്ദര്‍ശനത്തിന് ഇറാന് വിദേശകാര്യസഹമന്ത്രി എത്തിയപ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവതിയുടെ വധശിക്ഷ ഒരു മാസത്തിനുള്ളില്‍ ഉണ്ടാവുമെന്നാണ് വിവരം.
നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് യമന്‍ പ്രസിഡന്റ് ദിവസങ്ങള്‍ക്ക് മുമ്പ് അനുമതി നല്‍കിയിരുന്നു. മാപ്പ് അപേക്ഷിക്കുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ് നിമിഷപ്രിയയ്ക്ക് വധശിക്ഷ ഉറപ്പായത്. 2017 ലാണ് യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നേഴ്സായ നിമിഷപ്രിയയെ യെമന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.