അനുബന്ധ വാര്‍ത്തകള്‍
- യാത്രക്കാരി ആവശ്യപ്പെട്ടിട്ട് വണ്ടി നിര്‍ത്തിയില്ല; കട്ടപ്പനയിലെ കെഎസ്ആര്‍ടിസി ഡ്രൈവറെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി
- നരിയാംപാറയിലെ ആത്മഹത്യ: പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു
- കട്ടപ്പന നരിയംപാറ പീഡനക്കേസ്: അവര്‍ പ്രണയത്തിലായിരുന്നു, മനു ആത്മഹത്യചെയ്തതല്ല, ജയില്‍ ജീവനക്കാര്‍ കെട്ടിത്തൂക്കിയതാണെന്ന് കുടുംബം
- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
- തൊടുപുഴയില്‍ അഞ്ചുവയസുകാരനെ പിതാവിന്റെ സഹോദരന് തറയിലെറിഞ്ഞു; പ്രതികസ്റ്റഡിയില്‍; ബാലാവകാശ കമ്മീഷന് കേസെടുത്തു
അരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു
ഇടുക്കി: അരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. മുരിക്കാശേരി പാട്ടത്തില്‍ പരേതനായ സാബുവിന്റെ മകന്‍ സജോമോന്‍ (21), ഇഞ്ചനാട്ട് ഷാജിയുടെ മകന്‍ ടോണി (16) എന്നിവര്‍ തൂവല്‍ അരുവിയിലാണ് മുങ്ങിമരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടമുണ്ടായത്. മുക്കാശ്ശേരിയില്‍ നിന്നുള്ള ഏഴംഗ സംഘം തൂവല്‍ വെള്ളച്ചാട്ടം കാണാനായി എത്തിയതായിരുന്നു. ഇവര്‍ വെള്ളച്ചാട്ടത്തിനു താഴെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് ചുഴിയില്‍ പെട്ടതും രണ്ട് പേര് മുങ്ങി മരിച്ചതും.
ഒരു മണിക്കൂറോളം നേരം നടത്തിയ തിരച്ചിലിലാണ് അഗ്‌നിരക്ഷാ സേന ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മൃതദേഹങ്ങള്‍ നെടുങ്കണ്ടത്തെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച കോവിഡ് ടെസ്റ്റിനുള്ള സ്രവം എടുത്ത്. .പിന്നീട് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.