ശ്രീനു എസ്|
Last Updated:
ശനി, 31 ഒക്‌ടോബര്‍ 2020 (16:24 IST)
തൊടുപുഴയില്‍ ആറു വയസ്സുള്ള ആസാമീസ് ബാലനെ പിതൃസഹോദരന്‍ തറയില്‍ എറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിച്ചു. സംഭവത്തില്‍ കുട്ടിയുടെ തലയോട്ടിക്ക് പൊട്ടല്‍ ഉണ്ടാകുകയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അതേസമയം പ്രതിയായ ഇംദാദുള്‍ ഹക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. രാത്രി കുട്ടി ശാരീരിക അസ്വസ്തതകള്‍ കാട്ടിയപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്. കേസില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബാലാവകാശ സംവിധാനങ്ങളും ബാല സംരക്ഷണ സമിതികളും ഒത്തൊരുമയുടെ പ്രവര്‍ത്തിക്കണമെന്ന് ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ പറഞ്ഞു.