1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki local news

നരിയാംപാറയിലെ ആത്മഹത്യ: പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

Idukki
നരിയാംപാറയില്‍ പീഡനത്തിനിരയായെന്ന് ആരോപിക്കപ്പെട്ട പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ മനു മനോജ് ജയിലില്‍ തൂങ്ങി മരിച്ചിരുന്നു. ഇത് ജയില്‍ ജീവനക്കാര്‍ മനുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് മനുവിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മനുവും പെണ്‍കുട്ടിയും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാരുടെ സമ്മതപ്രകാരം പ്രായ പൂര്‍ത്തി ആയ ശേഷം വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നതായും മനുവിന്റെ പിതാവ് പറഞ്ഞു. 
 
സോഷ്യല്‍ മീഡിയയിലും മനുവിനൊപ്പം പെണ്‍കുട്ടിയുടെ ചിത്രവും പ്രചരിച്ചിരുന്നു. കൂടാതെ ഫ്‌ളക്‌സുകളും ഇരുവരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഉയര്‍ന്നുവന്നു. 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
കോഴിക്കോട് വിമാനത്താവളത്തില്‍ 52 ലക്ഷത്തിന്റെ സ്വര്‍ണ്ണവേട്ട