അനുബന്ധ വാര്‍ത്തകള്‍
- തൃശൂരില്‍ സൈക്കോളജിസ്റ്റിനെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തി പോസ്റ്റ്; 10 ലക്ഷം രൂപയും ആറുശതമാനം പലിശയും നഷ്ടപരിഹാരം വിധിച്ച് കോടതി
- പാലക്കാട് നാലുവയസുകാരനെ പിതൃസഹോദരന്റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
- മുത്തപ്പന്‍പുഴ മൈനാവളവില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി; കൊന്നത് മുള്ളന്‍പന്നി
- വയനാട്ടില്‍ യുവാവിന്റെ പകുതി ശരീരം കടുവ ഭക്ഷിച്ച നിലയില്‍
- തൃശൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്നാലെ നടന്ന് ഉപദ്രവിച്ച രണ്ട് പേര് അറസ്റ്റില്‍
വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി വെറുതേവിട്ടു
വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി വെറുതേവിട്ടു. കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി വി. മഞ്ജുവാണ് പ്രതിയെ വെറുതേ വിട്ട് ഉത്തരവിട്ടത്. കൊലപാതകവും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി. കേസിലെ പ്രതി അര്‍ജുനെ(24)യാണ് കോടതി വെറുതേ വിട്ടത്.
2021 ജൂണ്‍ 30നാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. കുറ്റപത്രം സമര്‍പ്പിച്ച് രണ്ടുവര്‍ഷത്തിനുശേഷമാണ് വിധി പറയുന്നത്. വിധി കേള്‍ക്കാന്‍ കോടതിയില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും എത്തിയിരുന്നു. കോടതി വിധി വന്നതോടെ ഇവര്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു. കുട്ടിയുടെ ബന്ധുക്കള്‍ കോടതിവളപ്പില്‍ പ്രതിഷേധിച്ചു.