പാലക്കാട് നാലുവയസുകാരനെ പിതൃസഹോദരന്റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 12 ഡിസം‌ബര്‍ 2023 (13:15 IST)
പാലക്കാട് നാലുവയസുകാരനെ പിതൃസഹോദരന്റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വണ്ണാമട സ്വദേശി മധുസൂദനന്റെ മകന്‍ ഋത്വിക് ആണ് കൊല്ലപ്പെട്ടത്. വീട്ടില്‍ ആളില്ലാത്ത സമയമാണ് കൃത്യം നടത്തിയത്. അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സ്വയം മുറിവേല്‍പ്പിച്ച പ്രതി ദീപ്തിയെ സാരമായ പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതി മാനസിക പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :