തൃശൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്നാലെ നടന്ന് ഉപദ്രവിച്ച രണ്ട് പേര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 9 ഡിസം‌ബര്‍ 2023 (12:18 IST)
തൃശൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്നാലെ നടന്ന് ഉപദ്രവിച്ച രണ്ട് പേര്‍ അറസ്റ്റില്‍. ചെറുതുരുത്തി പുതുശ്ശേരി കിണറ്റിങ്കല്‍ മുബഷീര്‍, പുതുശ്ശേരി കുളച്ചാലില്‍ സാദിഖ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ പോലീസ് പോക്സോ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗിക ചുവയോടെ സംസാരിക്കുകയും ബസ് സ്റ്റോപ്പിലും ബസിലും വച്ച് അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും ശ്രമിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :