വയനാട്ടില്‍ യുവാവിന്റെ പകുതി ശരീരം കടുവ ഭക്ഷിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 9 ഡിസം‌ബര്‍ 2023 (18:26 IST)
വയനാട്ടില്‍ യുവാവിന്റെ പാതി ശരീരം കടുവ ഭക്ഷിച്ച നിലയില്‍. സുല്‍ത്താന്‍ ബത്തേരിക്കു സമീപം വാകേരിയിലാണ് സംഭവം. നാട്ടിലിറങ്ങിയ കടുവയാണ് യുവാവിനെ കൊന്നത്. വാകേരി മൂടക്കൊല്ലി കൂടല്ലൂര്‍ സ്വദേശി പ്രജീഷ് (36) ആണു മരിച്ചത്. രാവിലെ പുല്ലുവെട്ടാന്‍ പോയ പ്രജീഷ് തിരിച്ചെത്താത്തതിനെ തുടര്‍ന്നു വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം കണ്ടത്.

കാലിന്റെ ഭാഗം പൂര്‍ണമായും ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്. ഈവര്‍ഷം വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ രണ്ടാമത്തെ ആളിനാണ് ജീവന്‍ നഷ്ടമായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :