സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 13 ഡിസംബര്‍ 2023 (08:40 IST)
തൃശൂരില്‍ സൈക്കോളജിസ്റ്റിനെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തി പോസ്റ്റ് വന്ന സംഭവത്തില്‍ 10 ലക്ഷം രൂപയും ആറുശതമാനം പലിശയും നഷ്ടപരിഹാരം വിധിച്ച് കോടതി. തൃശൂര്‍ സ്വദേശിയും സൈക്കോളജിസ്റ്റുമായ എംകെ പ്രസാദ് നല്‍കിയ പരാതിയിലാണ് കോടതി വിധി. ഇദ്ദേഹത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട കോട്ടയം സ്വദേശി ഷെറിന്‍ വി ജോര്‍ജാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.
പ്രസാദിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നായിരുന്നു ഷെറിന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇത് തനിക്ക് അവമതിപ്പുണ്ടാക്കിയെന്നും തൊഴിലിനെ ബാധിച്ചെന്നും പ്രസാദ് കോടതിയില്‍ വാദിച്ചു. 2017ലാണ് സംഭവം നടക്കുന്നത്. അതുമുതലുള്ള 6ശതമാനം പലിശയും കോടതി ചിലവ് നല്‍കാനും കോടതി വിധിച്ചു.