1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki Local News

ഇടുക്കിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ 17കാരന്‍ മുങ്ങി മരിച്ചു; മരണം മൂന്നായി

Idukki
ഇടുക്കിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ 17കാരന്‍ മുങ്ങി മരിച്ചു. ഇടുക്കി മാങ്കുളം ആനക്കുളം വല്യപാറക്കുട്ടിയില്‍ പുഴയിലാണ് സംഭവം. ചെട്ടികുളങ്ങര സ്വദേശി എബിന്‍ മാത്യുവാണ് മരിച്ചത്. അപകടത്തില്‍ മരിച്ച മെറിന്റെയും മെഫിന്റെയും മൃതദേഹങ്ങള്‍ ഇന്നലെ തന്നെ കിട്ടിയിരുന്നു. ഇരുവരും സഹോദരങ്ങളാണ്. 
 
ഇരുവരുടെയും മൃതദേഹം ലഭിച്ച സ്ഥലത്ത് നിന്ന് 10 മീറ്റര്‍ മാറിയാണ് എബിന്‍ മാത്യുവിന്റെ മൃതദേഹം  കണ്ടെത്തിയത്. രാവിലെ സ്‌കൂബാ ടീം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
അടുത്ത ലേഖനം
മുഖ്യമന്ത്രി വര്‍ണ്ണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റാണെന്ന് ഹരീഷ് പേരടി