സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 12 ഫെബ്രുവരി 2023 (08:26 IST)
കോഴിക്കോട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അര്‍ധരാത്രി തീയിട്ട് നശിപ്പിച്ചു. കൊളത്തറ സ്വദേശി ആനന്ദകുമാറിന്റെ വീട്ടുമുറ്റത്ത് കാറും ബൈക്കുമാണ് തീയിട്ട് നശിപ്പിച്ചത്. പുലര്‍ച്ചെ 12.10 ഓടെ ആണ് സംഭവം. തീ പടരുന്നത് വഴിയാത്രക്കാരനാണ് കണ്ടത്. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു.
അതേസമയം തീവച്ചത് ആരെന്ന് കണ്ടെത്തിയിട്ടില്ല. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.