അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അര്‍ധരാത്രി തീയിട്ട് നശിപ്പിച്ചു
- കടുവയെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനംവകുപ്പ് അധികൃതര്‍ ചോദ്യംചെയ്ത നാട്ടുകാരന് തൂങ്ങിമരിച്ച നിലയില്‍
- കോഴിക്കോട് വീടിന്റെ ടെറസില്‍ സ്വര്‍ണം ഉരുക്കല്‍; രഹസ്യ വിവരത്തെത്തുടര്‍ന്ന് പിടിച്ചെടുത്തത് ഏഴരക്കിലോളം സ്വര്‍ണം
- വയനാട്ടില്‍ ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആബുലന്സിന് പിന്നാലെ സ്കൂട്ടര്‍ ഓടിച്ചു പോയ യുവാവ് അപകടത്തില്‍ മരിച്ചു
- തൃശൂരില്‍ വിദ്യാര്‍ത്ഥികളുമായി പോയ സ്കൂള്‍ ബസ്സിന് നേരെ കല്ലേറ്
തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു
തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. നിലമ്പൂരില്‍ നിന്നും കോട്ടയത്തേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസ്സിനാണ് തീപിടിച്ചത്. നിലമ്പൂര്‍ ഡിപ്പോയിലെ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ്സിന് ഇന്നു കാലത്ത് 11.10 ന് മുതുവറയില്‍ വെച്ചാണ് തീപിടിച്ചത്.
തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ ഡ്രൈവര്‍ സജീവ് വണ്ടി നിര്‍ത്തി. പിന്നാലെ യാത്രക്കാരെ പുറത്തിറക്കി ബസ്സില്‍ സൂക്ഷിച്ചിരുന്ന ഫയര്‍ എക്സ്റ്റിങ്ങ്യൂഷര്‍ ഉപയോഗിച്ച് തീ കെടുത്തി. അടിയന്തിര സഹായത്തിനായി അഗ്നിരക്ഷാ സേനയേയും ബന്ധപ്പെട്ടു.
അടുത്ത ലേഖനം