പാലക്കാട് 11ലക്ഷത്തിന്റെ കടം വീട്ടാന്‍ സ്വന്തം വൃക്ക വില്‍പ്പനയ്ക്ക് വെച്ച് 55 കാരന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 17 ഫെബ്രുവരി 2023 (14:25 IST)
പാലക്കാട് 11ലക്ഷത്തിന്റെ കടം വീട്ടാന്‍ സ്വന്തം വൃക്ക വില്‍പ്പനയ്ക്ക് വെച്ച് 55 കാരന്‍. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി സജിയാണ് വൃക്ക വില്‍പ്പനയ്‌ക്കെന്ന് കാണിച്ച് പോസ്റ്റര്‍ പതിച്ചത്. ഒ പോസിറ്റീവ് വൃക്ക വില്‍പ്പനയ്ക്കുണ്ടെന്നും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും കാണിച്ചാണ് സജി പോസ്റ്റര്‍ പതിച്ചത്.

26 വര്‍ഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്ന പെയിന്റിങ് തൊഴിലാളിയായ സജി ഒന്നര വര്‍ഷം മുന്‍പാണ് ഒന്നരവര്‍ഷം മുമ്പാണ് കൈയിലുള്ളതും കടം വാങ്ങിയതുമായ പണം ഉപയോഗിച്ച് സ്വന്തമായി 10 സെന്റ് സ്ഥലം വാങ്ങി വീടുവച്ചത്. ഇതിനു വന്ന കടം വീട്ടാന്‍ സാധിച്ചില്ലെന്ന് സജി പറയുന്നു. കൊവിഡും മറ്റും കാരണം ഒരു മാസത്തില്‍ അഞ്ചുദിവസം പോലും ജോലി ഇല്ലെന്നും വീടും സ്ഥലവും കടം കയറി നഷ്ടപ്പെടുമെന്ന അവസ്ഥ വന്നതോടെയാണ് വൃക്ക വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് സജി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :