അനുബന്ധ വാര്‍ത്തകള്‍
- ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപക സംഘടനാ നേതാവ് ഒളിവില്‍
- വട്ടവടയില്‍ വലിയതോതില്‍ ഉരുള്‍പ്പൊട്ടല്‍; ഗതാഗതം പുനഃസ്ഥാപിക്കാന്‍ സമയമെടുക്കും
- തൃശ്ശൂരില്‍ സ്വന്തം ബസ്സിനടിയില്‍പ്പെട്ട് ബസ്സുടമയ്ക്ക് ദാരുണാന്ത്യം
- കോഴിക്കോട് നാല് ദുരിദാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 31 കുടുംബങ്ങള്‍
- അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണപ്പെട്ടു
കട്ടപ്പനയില്‍ ആനക്കൊമ്പ് വില്‍ക്കാന്‍ വന്നയാള്‍ വനംവകുപ്പിന്റെ പിടിയിലായി
കട്ടപ്പനയില്‍ ആനക്കൊമ്പ് വില്‍ക്കാന്‍ വന്നയാള്‍ വനംവകുപ്പിന്റെ പിടിയിലായി. സുവര്‍ണഗിരിയില്‍ വാടകയ്ക്ക് താമസിക്കുന്ന കണ്ണംകുളം സ്വദേശി കെ അരുണ്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ ടിപ്പര്‍ഡ്രൈവറാണ്. 12 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ച് ആനക്കൊമ്പ് മറ്റൊരു സംഘത്തിന് കൈമാറാന്‍ ശ്രമിക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്. നെടുങ്കണ്ടം സ്വദേശി ജയ്‌മോന്റെ പക്കല്‍ നിന്നാണ് ആനക്കൊമ്പ് വാങ്ങിയതെന്നാണ് അരുണ്‍ പനപാലകരോട് പറഞ്ഞത്.
ഇന്നലെ രാവിലെ എട്ടുമണിക്ക് വള്ളക്കടവിന് സമീപം കരിമ്പാലിപ്പടിയില്‍ വച്ചാണ് അരുണിനെ ആനക്കൊമ്പുമായി വനം വകുപ്പ് പിടികൂടിയത്. 8 കിലോ 400 ഗ്രാം തൂക്കം ആനക്കൊമ്പിനുണ്ടായിരുന്നു. കൂടാതെ 124 സെന്റീമീറ്റര്‍ നീളവും ഉണ്ടായിരുന്നു. കൊണ്ടുവന്ന കാറും വനംവകുപ്പ് കസ്റ്റഡിയിലെ എടുത്തിട്ടുണ്ട്.