അനുബന്ധ വാര്‍ത്തകള്‍
- അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണപ്പെട്ടു
- കോടതിയില്‍ നിന്ന് ചാടിപ്പോയ മോഷ്ടാവിനെ ഭാര്യ വീട്ടില്‍ നിന്ന് പിടികൂടി
- മലപ്പുറത്ത് അഞ്ചുകോടി രൂപ വില വരുന്ന ഇരുതലമൂരി പാമ്പിനെ വില്ക്കാന് ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ അറസ്റ്റിലായി
- കുളത്തുപ്പുഴയില്‍ കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ വയോധിക ഒഴുക്കില്‍ പെട്ടു; രക്ഷപ്പെടുത്തി
- പന്തീരാങ്കാവില്‍ ജല്‍ ജീവന് മിഷന് പദ്ധതിക്കായിയെടുത്ത റോഡിലെ കുഴിയില്‍ വീണ് ഇരുചക്രവാഹനം രണ്ടായി മുറിഞ്ഞു
കോഴിക്കോട് നാല് ദുരിദാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 31 കുടുംബങ്ങള്‍
കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി നിലവില്‍ 4 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 31 കുടുംബങ്ങളിലെ 119 പേരാണ് ഇവിടങ്ങളില്‍ കഴിയുന്നത്. 30 കുട്ടികളും 36 പുരുഷന്മാരും 53 സ്ത്രീകളും 17 മുതിര്‍ന്ന പൗരന്മാരുമാണുള്ളത്.
കൊയിലാണ്ടി താലൂക്കില്‍ ചക്കിട്ടപാറ വില്ലേജിലെ നരേന്ദ്രദേവ് സാംസ്‌കാരിക നിലയം, നരേന്ദ്രദേവ് അങ്കണവാടി എന്നിവിടങ്ങളിലായി രണ്ട് ക്യാമ്പുകളാണുള്ളത്. 23 കുടുംബങ്ങളിലെ 94 അംഗങ്ങളാണ് ഈ ക്യാമ്പുകളില്‍ കഴിയുന്നത്.
കോഴിക്കോട്,താമരശ്ശേരി എന്നീ താലൂക്കുകളില്‍ ഓരോ ക്യാമ്പ് വീതമാണ് പ്രവര്‍ത്തിക്കുന്നത്. 8 കുടുംബങ്ങളാണ് ഈ ക്യാമ്പുകളില്‍ കഴിയുന്നത്. മഴ കുറഞ്ഞ സാഹചര്യത്തില്‍ വടകര താലൂക്കിലെ മുഴുവന്‍ ക്യാമ്പുകളും അവസാനിപ്പിച്ചു.