1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki local News

മരണപ്പെട്ട യുവാവിന്റെ മൃതദേഹം തിടുക്കപ്പെട്ട് സംസ്‌ക്കാന്‍ ശ്രമം; നാട്ടുകാരുടെ പരാതിയില്‍ പൊലീസ് തടഞ്ഞു

Idukki
മരണപ്പെട്ട യുവാവിന്റെ മൃതദേഹം തിടുക്കപ്പെട്ട് സംസ്‌ക്കാന്‍ ശ്രമിച്ചത് നാട്ടുകാരുടെ പരാതിയില്‍ പൊലീസ് തടഞ്ഞു. ഇടുക്കി വട്ടവട പഞ്ചായത്തിലാണ് സംഭവം. ഇടനട്ട് സ്വദേശികളായ രാമസ്വാമി വെള്ളയമ്മ ദമ്പതികളുടെ മകന്‍ സുബ്രമണ്യന്‍ എന്ന 45കാരനാണ് മരണപ്പെട്ടത്. 
 
കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെആരെയും അറിയിക്കാതെ ബന്ധുക്കള്‍ പൊതുസ്മശാനത്തില്‍ ദഹിപ്പിക്കാന്‍ ഒരുങ്ങി. സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. മൃതദേഹം അടിമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കണ്ണൂരില്‍ സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടെ പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ നിന്ന് നാടന്‍ ബോംബ് കണ്ടെത്തി